വളപട്ടണം: കാറിലെത്തിയ സംഘം യുവാവിനെ തടഞ്ഞ് വെച്ച് വടിവാൾകഴുത്തിന് നേരെ വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തടയാൻ ശ്രമിച്ച സുഹൃത്തിനു നേരെയും വടിവാൾ വീശുകയും ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ചീത്തവിളിച്ച് പിന്നാലെ ഓടിയെന്ന പരാതിയിൽ എട്ടു പേർക്കെതിരെ വളപട്ടണം പോലീസ് കേസെടുത്തു. അരോളിമാങ്കടവ് സ്വദേശി എ.ഷുഹൈബിന്റെ പരാതിയിലാണ് അൻസാർ , ഫത്താഹ്, ഉബൈദ് എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റു അഞ്ചു പേർക്കുമെതിരെ കേസെടുത്തത്. ഈ മാസം 20 ന് രാത്രി 10.45 മണിക്ക് മാങ്കടവ് മഖാമിന് സമീപം വെച്ചാണ് സംഭവം. നീല നിറത്തിലുള്ള സ്വിഫ്റ്റ് കാറിലും മറ്റൊരു കാറിലും എത്തിയ പ്രതികളാണ് വടിവാൾ വീശി ആക്രമിക്കാനൊരുങ്ങിയത്. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി
Death threat against youth: Case filed against eight people